
തിരുവനന്തപുരം: വിതുരയില്‍ 12 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍വാസികൂടിയായ 68-കാരനെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടി പീഡന ശ്രമത്തിന് ഇരയായത്. പെണ്‍കുട്ടി കൂട്ടുകാരിയുമായി ബെഞ്ചമിന്റെ വീട്ടില്‍ പോയപ്പോള്‍ മുറിയിലേക്ക് വിളിച്ചുവരുത്തി നഗ്നതാ പ്രദര്‍ശനം അടക്കമുള്ള ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് പാസ്റ്റര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സഹോദരിയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. കഴിഞ്ഞദിവസം സ്കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസുകാരിക്കുണ്ടായ ദുരനുഭവം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിതുര പൊലീസിനെ വിവരമറിയിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബെഞ്ചമിനെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസ് എടുത്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments