കര്‍ണാടക സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി തകരാര്‍; രോഗികള്‍ മരിച്ചു
NewsNational

കര്‍ണാടക സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി തകരാര്‍; രോഗികള്‍ മരിച്ചു

കര്‍ണാടക: കര്‍ണാടകയിലെ ബെല്ലാരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി തകരാര്‍ മൂലം മൂന്ന് രോഗികള്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികളാണ് ബുധനാഴ്ച മരണപ്പെട്ടത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വൈദ്യുതി നിലച്ച സമയത്ത് വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (വിംസ്) വെന്റിലേറ്ററിലായിരുന്നു മൗല ഹുസൈന്‍ (35), ചേട്ടമ്മ (30), മനോജ് (18) എന്നിവരാണ് മരിച്ചത്. ഹുസൈന്റെയും ചേട്ടമ്മയുടെയും മരണം ബുധനാഴ്ച വൈകുന്നേരവും മനോജിന്റെ മരണം വ്യാഴാഴ്ചയുമാണ് സ്ഥിരീകരിച്ചത്. മരണവിവരം ആശുപത്രി അധികൃതര്‍ ഉടന്‍ വീട്ടുകാരെ അറിയിച്ചില്ലെന്ന് മനോജിന്റെ സഹോദരന്‍ നരേഷ് ആരോപിച്ചിരുന്നു.

എന്നാല്‍ പവര്‍ കട്ടുമായി മരണത്തെ ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button