
പട്‌ന: വായ്പ തിരിച്ചടവു മുടങ്ങിയതിന്റെ പേരില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ റിക്കവറി ഏജന്റുമാരെ ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നു പട്‌ന ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് രാജീവ് രഞ്ജന്‍ പ്രസാദിന്റേതാണ് ഉത്തരവ്. വായ്പയ്ക്ക് ഈടുവച്ചിട്ടുള്ള വാഹനമോ വസ്തുവോ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പിടിച്ചെടുത്ത് ലേലം ചെയ്യുന്നതാണ് നിയമം അനുശാസിക്കുന്ന മാര്‍ഗമെന്നു കോടതി വ്യക്തമാക്കി.
റിക്കവറി ഏജന്റുമാര്‍ തോക്കു കാട്ടി വരെ വാഹനങ്ങള്‍ പിടിച്ചെടുക്കാറുണ്ട്. റിക്കവറി ഏജന്റുമാരെ നിയോഗിച്ച് ബലപ്രയോഗത്തിലൂടെ വാഹനങ്ങള്‍ പിടിച്ചെടുത്തതിനു ബാങ്കുകള്‍ക്ക് ഹൈക്കോടതി അര ലക്ഷം രൂപ പിഴ വിധിച്ചു. ബിഹാറില്‍ റിക്കവറി ഏജന്റുമാര്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നു ഹൈക്കോടതി ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കി.
Post Your Comments