കോഴിക്കോട്: നടി അക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിലനില്‍ക്കുന്നതിനിടയില്‍ അക്രമിക്കപ്പെട്ട നടിക്കെതിരെ അശ്ലീലപ്രയോഗം നടത്തിയതില്‍ മാപ്പ് പറഞ്ഞ് പി.സി. ജോര്‍ജ്.
കഴിഞ്ഞ ദിവസമാണ് ചാനല്‍ ചര്‍ച്ചക്കിടയില്‍ പിസി ജോര്‍ജ് അക്രമിക്കപ്പെട്ട നടിക്കെതിരെ അശ്ലീല പ്രയോഗം നടത്തിയത്. ഇതിനെതിരെ പി.സി. ജോര്‍ജിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.
നടിയെക്കുറിച്ച് കടുത്ത വാക്കുകള്‍ പറഞ്ഞിട്ടുണ്ടന്നും അവരോട് പരസ്യമായി മാപ്പ് പറയുന്നുവെന്നും ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് താന്‍ കടക്കുന്നില്ലന്നും വാര്‍ത്ത സമ്മേളനത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞു.
‘ കഴിഞ്ഞ ദിവസം ഞാന്‍ ഓരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഒരു ചാനലുകാര് വിളിച്ചിരുന്നു. എന്നാല്‍ ഞാന്‍ അക്രമിക്കപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് സ്വല്പം കടുത്ത വര്‍ത്തമാനം പറഞ്ഞു. അതില്‍ എനിക്ക് ദുഖമുണ്ട.
ആ പെണ്‍കുഞ്ഞിനോട് ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. അതില്‍ എനിക്ക് ഒരു മടിയുമില്ല. ഞാനെന്നല്ല ആരും ഒരു സ്ത്രീയെപ്പറ്റി അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന് പി.സി. ജോര്‍ജ് പറഞ്ഞു.
Post Your Comments