സ്വര്‍ണ്ണക്കടത്തുകേസില്‍ ശിവശങ്കരനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിയാകുമെന്ന് പി.സി ജോര്‍ജ് എം എൽ എ.

തിരുവനന്തപുരം / സ്വര്‍ണ്ണക്കടത്തുകേസില്‍ ശിവശങ്കരനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിയാകുമെന്ന് പി.സി ജോര്‍ജ് എം എൽ എ.യു.ഡി.എഫ് – എല്‍.ഡി.എഫ് നേതാക്കളെല്ലാം ഇങ്ങനെ ആശുപത്രി യില്‍ കിടക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ ആശുപത്രികള്‍ നിറയുമെന്നും, പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കേരളത്തിലെ യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികളിലെ നേതാക്കളെല്ലാം ഇപ്പോൾ ഐ.സി. യുവിലാണ്.
ഇടതുപക്ഷത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിസന്ധിയിലാണ്. സി.എം രവീന്ദ്രന് ഇപ്പോള്‍ ആശുപത്രിയിലാണ്, താമസിയാതെ ശിവശങ്കരനും ആശുപത്രിയിലേക്ക് പോകുമെന്നും പി.സി ജോര്‍ജ് പരിഹസിച്ചു കൊണ്ട് പറയുകയുണ്ടായി. യു.ഡി.എഫിൽ ആവട്ടെ ഒരാള്‍ ആശുപത്രിയിലാണ്. മറ്റൊരാള്‍ ജയിലിലും. ശിവശങ്കരനും മുഖ്യമന്ത്രിയുടെ ഓഫീസും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിക ളാകും. സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിവരെയെത്തുമെന്ന് ഭയമുണ്ട്. ഇത് രാഷ്ട്രീയവും തെരഞ്ഞെടുപ്പ് സ്റ്റണ്ടുമൊന്നുമല്ല, സത്യമായ കാര്യങ്ങളാണ്.
സി.പി.ഐ.എം എം.എല്‍.എമാര്‍ ഇക്കാര്യത്തില്‍ പങ്കില്ലാത്തവരാണ്. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് കുഴപ്പത്തിലാണ്. കേരളത്തി ലേക്ക് സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതും സത്യങ്ങളാണ്. ആ സത്യത്തില്‍ ശിവശങ്കരനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസും കൂട്ടുനിന്നു എന്നത് ഭീകരമായ സംഭവ മാണ്. പി സി ജോർജ് പറഞ്ഞു.
ഇ.ഡി ആരെയും ഉപദ്രവിക്കാതെയും പീഢിപ്പിക്കാതെയുമാണ് കണ്ടെത്തിയ സത്യങ്ങളാണ് ഇപ്പോള്‍ കോടതിയെ അറിയിച്ചി രിക്കുന്നത്. അതില്‍ ബാക്കിയുള്ളതുകൂടി നല്‍കുന്നതോടെ സത്യം പൂര്‍ണമായും പുറത്തുവരും. രണ്ട് മുന്നണികളുടെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപമാനകരമാണ്. ഇതെല്ലാം പൊതുരാ ഷ്ട്രീയത്തിന്റെ അപചയമാണ്. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടി രിക്കുകയാണ്. പാലാരിവട്ടം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഈ ഗതികേടില്‍ കിടക്കുമ്പോള്‍ ചോദ്യം ചെയ്യാനുള്ള തീരുമാനത്തില്‍ വലിയ ദുഖമുണ്ട്. എന്നാല്‍ ലീഗ് എം.എല്‍.എ കമറുദ്ദീന് അങ്ങനെയാണോ? എല്ലാ ജനങ്ങളേയും കളിപ്പിച്ചല്ലേ ജയിലില്‍പോയി കിടക്കുന്നത്. പി.സി ജോര്‍ജ് ചോദിച്ചു.