പി.സി. ജോര്‍ജ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാനൊരുങ്ങി പോലീസ്
NewsKeralaPolitics

പി.സി. ജോര്‍ജ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാനൊരുങ്ങി പോലീസ്

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജ് ഇന്ന് പാലാരിവട്ടം പോലീസിന് മുന്നില്‍ ഹാജരാകും. ഹാജരാകാന്‍ ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസ് നോട്ടീസ് നല്‍കി. ഉച്ചയ്ക്ക് ശേഷമാണ് പി.സി. ജോര്‍ജ് ഹാജരാകുക. പി.സി. ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്.

അതേസമയം മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ അപേക്ഷയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പോലീസ് കേസെടുത്തത്.

പോലീസ് അറസ്റ്റ് ചെയ്ത ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പോലീസിന്റെ ആവശ്യം. പി.സി. ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയില്‍ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി പ്രസംഗം നേരിട്ട് പരിശോധിച്ചിരുന്നു.

Related Articles

Post Your Comments

Back to top button