പി.സി.തോമസ് ഉപാധികളില്ലാതെ യുഡിഎഫിലേക്ക്.

കൊച്ചി/ കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം ഉപാധികളില്ലാതെ യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ ആയിരിക്കണം വരവെന്ന കോൺഗ്രസിന്റെ ആവശ്യം പി.സി.തോമസ് അംഗീകരിക്കുകയായിരുന്നു. യുഡിഎഫ് നേതൃത്വവുമായി തോമസ് അടുത്ത ദിവസം തന്നെ ചർച്ച നടത്താനിരിക്കുകയാണ്. ജോസ് കെ.മാണി മുന്നണി വിട്ടിരിക്കുന്ന സാഹചര്യത്തിൽ പി.സി.തോമസിനെ ഒപ്പം കൂട്ടിയാൽ അത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണു യുഡിഎഫിന്റെ കണക്ക് കൂട്ടൽ. എൻഡിഎയിൽ അർഹമായ പ്രാതിനിധ്യം കിട്ടാത്ത സാഹചര്യത്തിലാണ് യു ഡി എഫിലേക്ക് കാലു മാറ്റി ചവിട്ടാൻ തീരുമാനിക്കുന്നത്. മുന്നണി പ്രവേശനം സംബന്ധിച്ചു കോൺഗ്രസിലെ പ്രമുഖ നേതാക്കളുമായി തോമസ് ഫോണിൽ സംസാരിച്ചി കഴിഞ്ഞു. അടുത്ത ദിവസം തന്നെ നേർക്ക് നേർ ചർച്ച നടക്കും.
എൻ ഡി എ പറഞ്ഞിരുന്ന പ്രകാരം ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ ലഭിക്കാതെ വന്നതോടെയാണു തോമസ് എൻഡിഎയുമായി അകലുന്നത്. തുടർന്ന് തോമസ് ഡിഎഫിൽ ചേരാൻ ശ്രമം നടത്തി വരുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ചു പോകാനുള്ള ധാരണയാണ് ഇപ്പോഴുള്ളത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് യു ഡി എഫ് നൽകുമെന്നാണ് വിവരം.