
മൈസൂരു: മംഗളൂരുവിലെ സ്ഫോടനത്തിന് ശേഷം സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ നീക്കവുമായി കര്‍ണാടക പോലീസ്. മൈസൂരു നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) നിര്‍ബന്ധമാക്കിയിരിക്കുകയാണ് മൈസൂരു പോലീസ്.
പോലീസിന്റെ പുതിയ നിബന്ധന അനുസരിച്ച് ഏതെങ്കിലും ഒരു വ്യക്തിക്ക് വീട് വാടകയ്ക്ക് നല്‍കുന്നതിന് മുമ്പ് ഉടമകള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. മംഗളൂരു സ്ഫോടനക്കേസിലെ തീവ്രവാദി ഷാരിഖ് വ്യാജരേഖ ചമച്ചാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്.
ഷാരിഖ് ഉപയോഗിച്ചത് പോലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വീട് ഉപയോഗിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് പുതിയ നയം കൊണ്ടുവന്നതെന്ന് പോലീസ് വ്യക്തമാക്കി. പിസിസി ലഭിക്കുന്നതിന് 100 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അപേക്ഷിക്കണം.
ബാച്ചിലര്‍, ഫാമിലി, പേയിംഗ് ഗസ്റ്റ് (പിജി) ഉടമകള്‍ക്ക് പ്രത്യേക അപേക്ഷകളുണ്ട്. തങ്ങളുടെ വാടകക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേഷനില്‍ നല്‍കണമെന്നും ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്നും പോലീസ് കമ്മീഷണര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Post Your Comments