പിഡിഎസ് അഴിമതി കേസ്: പ്രതികളെ സഹായിക്കാന്‍ ഹൈക്കോടതി ജഡ്ജി ഇടപെട്ടെന്ന് സോളിസിറ്റര്‍ ജനറല്‍
NewsNational

പിഡിഎസ് അഴിമതി കേസ്: പ്രതികളെ സഹായിക്കാന്‍ ഹൈക്കോടതി ജഡ്ജി ഇടപെട്ടെന്ന് സോളിസിറ്റര്‍ ജനറല്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ നടന്ന 36000 കോടി രൂപയുടെ പിഡിഎസ് അഴിമതി കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഹൈക്കോടതി ജഡ്ജി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി സോളിസിറ്റര്‍ ജനറല്‍. കേസ് അട്ടിമറിക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേസ് പുറത്തേക്ക് മാറ്റണമെന്നുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവേയാണ് ഗുരുതര ആരോപണവുമായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രംഗത്തെത്തിയത്.

ഇതുള്‍പ്പെടെയുള്ള തെളിവുകള്‍ രഹസ്യരേഖയായി നല്‍കാന്‍ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഇഡിയോട് നിര്‍ദേശിച്ചു. അഴിമതി ബിജെപി സര്‍ക്കാരിന്റെ കാലത്താണ് നടന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. അഴിമതി കേസില്‍ ഹൈക്കോടതി ജഡ്ജിയുടെ സഹായം ഉറപ്പാക്കാന്‍ അദ്ദേഹത്തിന്റെ സഹോദരനുമായി നടത്തിയ വാട്‌സാപ് ചാറ്റും മറ്റുമാണ് ഇഡിയുടെ പക്കലുള്ളതെന്നാണ് സൂചന. കേസ് 26ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Related Articles

Post Your Comments

Back to top button