പെഗാസസ്: അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് സമിതി
NewsNational

പെഗാസസ്: അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് സമിതി

ന്യൂഡല്‍ഹി: പെഗാസസ് കേസുമായി സുപ്രീംകോടതി നിയോഗിച്ച സമിതി അഞ്ച് ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തി. എന്നാല്‍ അത് പെഗാസസ് ആണെന്നതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതി ആകെ 29 ഫോണുകളാണ് പരിശോധിച്ചത്.

കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. അതീവരഹസ്യ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടായതിനാല്‍ വിശദാംശങ്ങള്‍ കോടതി പുറത്തുവിട്ടിട്ടില്ല.

Related Articles

Post Your Comments

Back to top button