സ്ഥിരമായി ബീഫ് കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ഇത്
KeralaLife StyleHealth

സ്ഥിരമായി ബീഫ് കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ഇത്

മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ബീഫ്. ലോകത്ത് എവിടെയായാലും ബീഫ് കഴിക്കാത്ത മലയാളികള്‍ കുറവാണ്. ആഴ്ചയിലൊരിക്കല്‍ ബീഫ് കഴിച്ചില്ലങ്കില്‍ മലയാളികള്‍ക്ക് എന്തോ പോലെയാണ്. അതായത് മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ പ്രധാനമാണ് ബീഫ്. എന്നാല്‍ സ്ഥിരമായി ബീഫ് കഴിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതായത് ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍.

ഇവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബീഫ് ശീലമാക്കിയവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ക്യാന്‍സര്‍ പിടിപ്പെട്ടാക്കാമെന്നാണ് റിപ്പോര്‍ട്ട്. ബീഫ് പോലെ തന്നെ സംസ്‌ക്കരിച്ച മാംസവിഭവങ്ങളും അപകടകരമാണ്. ദിവസവും ബീഫ് അല്ലെങ്കില്‍ സംസ്‌ക്കരിച്ച മാംസവിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Post Your Comments

Back to top button