'അപര്‍ണ, ഭീഷണിക്ക് മുമ്പില്‍ വഴങ്ങാത്ത ധീര, ലഹരി മാഫിയെ പിന്തുണക്കുന്ന രാഷ്ട്രീയ ശക്തികളെ ജനം തിരിച്ചറിയും'; വി ശിവന്‍കുട്ടി
NewsKerala

‘അപര്‍ണ, ഭീഷണിക്ക് മുമ്പില്‍ വഴങ്ങാത്ത ധീര, ലഹരി മാഫിയെ പിന്തുണക്കുന്ന രാഷ്ട്രീയ ശക്തികളെ ജനം തിരിച്ചറിയും’; വി ശിവന്‍കുട്ടി

തിരുവനന്തപുരം: വയനാട് മേപ്പാടി പോളിടെക്നിക്കിലെ വിദ്യാർത്ഥി സംഘർഷത്തില്‍ ​ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എസ്എഫ്ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരിക്ക് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി.’എസ്എഫ്‌ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ ഗൗരി ധീരയാണ്. ഒരു ഭീഷണിക്ക് മുമ്പിലും വഴങ്ങാത്ത ധീര..അപര്‍ണ ഒറ്റക്കല്ല. ലഹരി മാഫിയക്കെതിരായ പോരാട്ടം ജനലക്ഷങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
വയനാട് മേപ്പാടി പോളിടെക്നിക് കോളജിൽ മയക്കുമരുന്ന് മാഫിയയുടെ നേതൃത്വത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ച എസ്എഫ്ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരി ധീരയാണ്. ഒരു ഭീഷണിക്ക് മുമ്പിലും വഴങ്ങാത്ത ധീര. അപർണ ഒറ്റക്കല്ല. ലഹരി മാഫിയക്കെതിരായ പോരാട്ടം ജനലക്ഷങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഈ മാഫിയക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ ശക്തികളെ ജനം തിരിച്ചറിയും.

Related Articles

Post Your Comments

Back to top button