കോഴിക്കോട് വലിയങ്ങാടിയില്‍ സ്ഥിരം ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കും: മന്ത്രി മുഹമ്മദ് റിയാസ്
NewsKeralaTravel

കോഴിക്കോട് വലിയങ്ങാടിയില്‍ സ്ഥിരം ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ സ്ഥിരം ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കോര്‍പറേഷനും ടൂറിസം വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥിരം ഫുഡ് സ്ട്രീറ്റ് പദ്ധതിയാണിത്. കോഴിക്കോട്ടെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായ വലിയങ്ങാടി കേന്ദ്രീകരിച്ചാവും ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുക.

ഒരു സ്ഥിരം സംവിധാനമായിട്ടാണ് ഫുഡ്‌സ്ട്രീറ്റ് വിഭാവന ചെയ്തതെന്നും ഭാവിയില്‍ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. പദ്ധതിക്കായുള്ള മാര്‍ഗരേഖ ഈ സമിതി തയ്യാറാക്കും. പുതിയ പദ്ധതി 2022 മെയ് മാസത്തില്‍ തുടങ്ങുമെന്നും റിയാസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button