ചൈനീസ് പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്
NewsWorldTech

ചൈനീസ് പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്

ബീജിംഗ്: ചൈനീസ് പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്. ഒരു ഹാക്കറാണ് 10 ബിറ്റ്‌കോയിനുകള്‍ക്ക് (16,00,000 രൂപ) 23 ടിബി ഡാറ്റ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഒരു ബില്യണ്‍ ചൈനീസ് പൗരന്മാരുടെ രേഖകള്‍ തന്റെ പക്കലുണ്ടെന്നാണ് ഹാക്കറുടെ അവകാശവാദം.

പൗരന്മാരുടെ പേരുകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, ഐഡി നമ്പറുകള്‍, വിലസങ്ങള്‍, അവര്‍ ഫയല്‍ ചെയ്ത പോലീസ് കേസുകള്‍ തുടങ്ങിയ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി ഷാംഗ്ഹായില്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്ത കേസുകളും വില്‍പനയ്ക്ക് വച്ച ഡാറ്റയിലുണ്ട്. 2019 മുതലുള്ള കേസിന്റെ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്.

ഷാംഗ്ഹായ് പോലീസ് ശേഖരിച്ചിരുന്ന വിവരങ്ങള്‍ ആലിബാബ ക്ലൗഡ് സെര്‍വറില്‍ നിന്ന് ഹാക്ക് ചെയ്യപ്പെട്ടതായിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സുരക്ഷ ആവശ്യങ്ങള്‍ക്കായി പൗരന്മാരുടെ ഡാറ്റ ചോര്‍ത്തുന്ന പതിവ് ചൈനയിലുണ്ട്. ഇതാണ് ഇപ്പോള്‍ ഹാക്കര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത്രയേറെ സുരക്ഷ മുന്‍കരുതലുകളുണ്ടായിട്ടും പോലീസ് ഡാറ്റകള്‍ ഹാക്കറിന് ലഭിച്ചത് എങ്ങിനെയെന്നറിയാതെ ആശങ്കയിലാണ് ചൈനയിലെ സൈബര്‍ സുരക്ഷാവിദഗ്ധര്‍.

Related Articles

Post Your Comments

Back to top button