ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
NewsKeralaNational

ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഭാരത് ജോഡോ യാത്ര കാരണം ദേശീയപാത പൂര്‍ണമായി അടച്ചിടുന്നുവെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി ലഭിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ തന്നെ ഒരു അഭിഭാഷകനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നാളെ വിഷയം പരിഗണിക്കും.

ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം വലിയ ഗതാഗതസ്തംഭനമുണ്ടാകുന്നു എന്നും. റോഡ് പൂര്‍ണമായി ജോഡോ യാത്രക്കാര്‍ക്കായി വിട്ടു കൊടുക്കുന്ന അവസ്ഥയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഗതാഗതതടസ്സം ഒഴിവാക്കാന്‍ ഭാരത് ജോഡോയാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഭാരത് ജോഡോ യാത്രയ്ക്ക് പോലീസ് നല്‍കുന്ന സുരക്ഷയ്ക്ക് പണം ഈടാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അടക്കമുള്ള നേതാക്കളെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. അതേസമയം ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും.

Related Articles

Post Your Comments

Back to top button