കൈകൂപ്പി മാതാപിതാക്കളുടെ അപേക്ഷ: ആയുധമുപേക്ഷിച്ച് കീഴടങ്ങി ഭീകരര്‍
NewsNational

കൈകൂപ്പി മാതാപിതാക്കളുടെ അപേക്ഷ: ആയുധമുപേക്ഷിച്ച് കീഴടങ്ങി ഭീകരര്‍

ശ്രീനഗര്‍: കുല്‍ഗാമിലെ ഹഡിഗാമില്‍ പോലീസുമായി ഏറ്റുമുട്ടലിനൊരുങ്ങിയ രണ്ട് ഭീകരരെ മാതാപിതാക്കള്‍ ആയുധം താഴെ വയ്പിച്ചു. ആയുധങ്ങള്‍ ഉപേക്ഷിച്ച് പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ മക്കളോട് മാതാപിതാക്കള്‍ കൈകൂപ്പി അപേക്ഷിച്ചു.

മാതാപിതാക്കളുടെ അപേക്ഷ മക്കളുടെ മനസ് മാറ്റി. ലഷ്‌കറെ ഇ ത്വയ്ബയില്‍ അടുത്തിടെ ചേര്‍ന്ന രണ്ട് യുവാക്കള്‍ അവസാനം പോലീസിന് മുന്നില്‍ കീഴടങ്ങി. മാതാപിതാക്കളുടെ അപേക്ഷ ചെവിക്കൊണ്ട് ഭീകരര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് പോലീസിനൊപ്പം പോയി.

മക്കള്‍ പോലീസുമായി ഏറ്റുമുട്ടുകയാണെന്നറിഞ്ഞ് മാതാപിതാക്കള്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ മംഗളകരമായി അവസാനിച്ചത്. ഏറ്റുമുട്ടലിനിടെ യുവാക്കള്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കിയ സുരക്ഷ സേനയെയും ഭീകരരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിച്ച് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി അടക്കം നിരവധി പേര്‍ രംഗത്തെത്തി.

Related Articles

Post Your Comments

Back to top button