
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷ ഇന്ന് മുംബൈ ഹൈക്കോടതി പരിഗണിക്കും. ബിഹാര്‍ സ്വദേശിനിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പീഡന കേസ് നല്‍കിയിട്ടുള്ളത്. ഇവരുടെ കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് ഒത്തുതീര്‍പ്പാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കോടിയേരിയും യുവതിയും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
ഇന്ന് ഉച്ചയോടെ മുംബൈ ഹൈക്കോടതി അപേക്ഷയില്‍ വാദം കേള്‍ക്കും. കഴിഞ്ഞതവണ അപേക്ഷ പരിഗണിച്ചപ്പോള്‍ ഒത്തുതീര്‍പ്പിനുള്ള വ്യവസ്ഥകള്‍ അറിയിക്കാന്‍ ഇരുവരോടും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഇരുവരും വ്യവസ്ഥകള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ ഭാവികാര്യങ്ങളില്‍ വ്യക്തത വരുത്തിയതിന് ശേ്ഷം മാത്രമാകും കോടതി കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുമതി നല്‍കുക. ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതനിടെയാണ് ഒത്തുതീര്‍പ്പിനായി ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്.
Post Your Comments