രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു.

കൊച്ചി/രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയാണ് വില വർധിപ്പിച്ചത്. ഡീസലിന് 26 പൈസ കൂട്ടി. അന്താരാഷ്ട്രവിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുമ്പോഴാണ് രാജ്യത്ത് എണ്ണക്കമ്പനികൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ ഇന്ന് പെട്രോൾ വില 85.11 രൂപയാണ്. ഡീസൽ വില 79.24 രൂപയായി. കഴിഞ്ഞ വർഷം 13 തവണയാണ് ഇന്ധന വില വർധിപ്പിച്ചിരുന്ന സ്ഥാനത്ത്, ഈ വർഷം ആദ്യ മാസം തന്നെ നാല് തവണ കൂട്ടിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാനനികുതി കൂടി കണക്കിലെടുക്കുമ്പോൾ, കേരളത്തിൽ പെട്രോളിനും ഡീസലിനും വില ഇനിയും കൂടും.
ക്രൂഡ് ഓയിൽ വിലയും പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും അടിസ്ഥാനമാക്കിയാണ് ഇന്ധനവില നിർണയിക്കുന്നത്. കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധനവില കൂട്ടുകയുണ്ടായി. രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാത്ത് നിലയിലായിരുന്നു.
2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറക്കുകയുണ്ടായി. ഒപ്പം സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്റിന് ഒരു രൂപ കുറയ്ക്കുകയും ഉണ്ടായി. ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ അത് എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.