വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും; ഡീലര്‍മാര്‍ സമരത്തിലേക്ക്
NewsKerala

വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും; ഡീലര്‍മാര്‍ സമരത്തിലേക്ക്

കൊച്ചി: സംസ്ഥാനത്തുടനീളം വെള്ളിയാഴ്ച്ച പെട്രോൾ പമ്പുകൾ അടച്ചിടും. പൊതുമേഖലാ എണ്ണക്കമ്പനികൾ നടപ്പാക്കിയ നയങ്ങൾക്കും പരിഷ്കാരങ്ങൾക്കും എതിരെയാണ് പെട്രോളിയം ഡീലർമാർ സമരത്തിന് ആഹ്വനം ചെയ്തത്. പ്രതിദിനം നാനൂറ്റിയമ്പതോളം ലോഡുകളാണ് സംസ്ഥാനത്തെ അറുന്നൂറ്റമ്പതോളം ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലർമാർക്ക് നൽകേണ്ടത്. എന്നാൽ നിലവിൽ ഇരുന്നൂറ്റിയമ്പത് ലോഡുകൾ മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. ഈ സാഹചര്യം നിലനിൽക്കുന്നതിനാൽ മൂന്നിലൊന്നോളം പമ്പുകൾ പൂർണ്ണമായോ ഭാഗികമായോ സ്ഥിരമായി അടഞ്ഞു കിടക്കുകയാണ്.

സംഭവത്തിൽ പ്രശ്ന പരിഹാരത്തിനു വേണ്ടിയാണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. കേരളത്തിലെ പെട്രോളിയം വ്യാപാരികളുടെ സംഘടനകളുടെ കൂട്ടായ്മ ചെയര്‍മാൻ ടോമി തോമസും കൺവീനര്‍ ശബരീനാഥുമാണ് കമ്പനിയിൽ നിന്നും ലോഡെടുക്കാതെ സമരം നടത്താനുള്ള തീരുമാനം അറിയിച്ചത്.

Related Articles

Post Your Comments

Back to top button