മലപ്പുറത്തെ പിഎഫ്ഐ ഓഫീസ് പേരുമാറ്റി സിപിഐഎം സ്വന്തമാക്കിയെന്ന് പ്രചരണം
NewsKerala

മലപ്പുറത്തെ പിഎഫ്ഐ ഓഫീസ് പേരുമാറ്റി സിപിഐഎം സ്വന്തമാക്കിയെന്ന് പ്രചരണം

മലപ്പുറം;നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മലപ്പുറത്തെ ഓഫീസ് സിപിഐഎം പാര്‍ട്ടി ഓഫീസാക്കി മാറ്റിയെന്ന് പ്രചാരണം. പ്രചാരണത്തിനെതിരെ സി.പി.എം രംഗത്തെത്തിരാഷ്ട്രീയ എതിരാളികളുടെ ഈ ശ്രമം വിലപോകില്ലെന്നും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണിതെന്ന് സിപിഐഎം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ഹംസകുട്ടി പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും വ്യാജ പ്രചാരണം ആരംഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ എന്ന സോഷ്യല്‍മീഡിയ പേജ് സിപിഐഎം തിരൂര്‍ എന്ന പേരിലേക്ക് മാറ്റിയെന്ന പ്രചാരണവും നടക്കുന്നുണ്ട്.’ഇതിനെ നിയമപരമായി നേരിടും’, അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പിഎഫ്ഐ തിരൂര്‍ എന്ന പേജ് ഇനി സിപിഐഎം തിരൂര്‍ എന്ന പുതിയ നാമത്തില്‍. ലാല്‍ സലാം സഖാപ്പികളെ’, എന്നാണ് പ്രചരണം. എന്നാല്‍ ഇത് അങ്ങേയറ്റം കളവാണെന്നും ഹംസകുട്ടി വിശദീകരിച്ചു.

Related Articles

Post Your Comments

Back to top button