ഇന്ത്യയില്‍ സ്വന്തമായി കോവിഡ് വാക്‌സിനുണ്ട്, അനുമതി അപേക്ഷ പിന്‍വലിച്ച് ഫൈസര്‍

ഇന്ത്യയില്‍ കൊവിഡ് വാക്സിന്റെ അടിയന്തര അനുമതിക്കുള്ള അപേക്ഷ പിന്‍വലിച്ച് ഫൈസര്‍. കഴിഞ്ഞയാഴ്ച ഡ്രഗ്സ് റഗുലേറ്ററി അതോറിട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇന്ത്യ ആവശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അപേക്ഷ ഉടന്‍ സമര്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു.
യു.കെയിലും ബഹ്‌റിനിലും അനുമതി ലഭിച്ചതോടെ കഴിഞ്ഞ ഡിസംബറിലാണ് ഫൈസര്‍ ഇന്ത്യയില്‍ അനുമതി തേടിയത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയ്ക്ക് ആദ്യം അപേക്ഷ നല്‍കിയ വാക്സിന്‍ കമ്പനിയും ഫൈസറായിരുന്നു.
എന്നാല്‍ ഇതിനുശേഷം അനുമതി തേടിയ കൊവാക്സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്ക് ജനുവരിയില്‍ അംഗീകാരം നല്‍കി.എന്നാല്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ച ഫൈസര്‍ വാക്‌സിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. മാത്രമല്ല ഫൈസര്‍ വാക്‌സിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും സര്‍ക്കാരിന് ആവശ്യമുണ്ട്. നിലവില്‍ ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കോവിഷീല്‍ഡ് വിവിധ രാജ്യങ്ങള്‍ക്കായി ഇന്ത്യ നല്‍കുന്നുണ്ട്.