ഫോണ്‍ ചോര്‍ത്തല്‍: മുംബൈ മുന്‍ പോലീസ് മേധാവിക്കെതിരെ കേസെടുത്ത് സിബിഐ
NewsNational

ഫോണ്‍ ചോര്‍ത്തല്‍: മുംബൈ മുന്‍ പോലീസ് മേധാവിക്കെതിരെ കേസെടുത്ത് സിബിഐ

മുംബൈ: തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐടി കമ്പനി വഴി നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ജീവനക്കാരുടെ ഫോണ്‍ ചോര്‍ത്തിയ മുംബൈ മുന്‍ പോലീസ് മേധാവി സഞ്ജയ് പാണ്ഡെയ്‌ക്കെതിരെ സിബിഐ കേസെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിലാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ചിത്ര രാമകൃഷ്ണന്‍, മുന്‍ സിഇഒ രവി നരേന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിയിട്ടുണ്ട്. 2009-2017 കാലഘട്ടത്തിലാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ പരാതിയില്‍ പറയുന്നു. 2001ല്‍ സര്‍വീസില്‍ നിന്ന് രാജിവച്ച ശേഷമാണ് പാണ്ഡെ കമ്പനി തുടങ്ങിയത്.

പാണ്ഡെയുടെ രാജി സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നതിനാല്‍ 2006ല്‍ ഭാര്യയെയും മകനെയും സ്ഥാപനത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ച് പാണ്ഡെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു. പിന്നീട് സര്‍വീസില്‍ തിരിച്ചുകയറിയ പാണ്ഡെ ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ കാലത്താണ് മുംബൈ പോലീസ് മേധാവിയായത്. സഞ്ജയ് പാണ്ഡെയുമായി ബന്ധപ്പെട്ട പതിനെട്ടോളമിടങ്ങളില്‍ സിബിഐ റെയ്ഡ് നടക്കുകയാണ്.

Related Articles

Post Your Comments

Back to top button