പിണറായി സർക്കാർ സ്റ്റണ്ടും സെക്സും നിറഞ്ഞ സിനിമ, തിരുവനന്തപുരം മേയർക്ക് അംഹഭാവം: കെ മുരളീധരൻ എംപി
KeralaNews

പിണറായി സർക്കാർ സ്റ്റണ്ടും സെക്സും നിറഞ്ഞ സിനിമ, തിരുവനന്തപുരം മേയർക്ക് അംഹഭാവം: കെ മുരളീധരൻ എംപി

കോഴിക്കോട്: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ആര്യാ രാജേന്ദ്രന്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. മേയർക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ പൊലീസിന് മുന്നിലിട്ട് മർദിക്കുന്നു. ഗുണ്ടകൾക്ക് പൊലീസ് കുടപിടിക്കുകയാണ്. മേയർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയത്. ഇത് മേയർ അറിഞ്ഞില്ലെങ്കിൽ ഭരണപരമായ കഴിവുകേടാണ്. കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കണം. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അഹംഭാവത്തിന് കൈയ്യും കാലും വെച്ച രൂപമാണ് ആര്യാ രാജേന്ദ്രന്‍. ഞാന്‍ കൂടുതല്‍ പറയുന്നില്ല. എനിക്കെതിരായിട്ട് മുന്‍പേ കേസൊക്കെ എടുത്തതല്ലേ? ഇപ്പോള്‍ കണ്ടല്ലോ. മഹത്വം എന്താണെന്ന്? വളര്‍ത്തിക്കൊണ്ടുവന്നതാണ്. മുഖ്യമന്ത്രി അതിന്റെ ടോപ്പില്‍ നില്‍ക്കുമ്പോള്‍ ആര്യക്ക് ആര്യയുടെ സംഭാവന. പക്ഷെ, ആ കസേരയില്‍ ഇരിക്കാന്‍ പാടില്ല. എത്രയോ മഹാന്‍മാര്‍ ഇരുന്ന കസേരയാണ്. അവര്‍ ഇറങ്ങിപ്പോകുന്നത് വരെ യുഡിഎഫ് സമരം ചെയ്യും,’ കെ മുരളീധരന്‍ പറഞ്ഞു.

സ്വപ്നയ്ക്ക് എതിരെ എന്തുകൊണ്ട് സിപിഎം നേതാക്കൾ മാനനഷ്ട കേസ് കൊടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഈ വിദ്വാനെയാണല്ലോ മൂന്ന് കൊല്ലം സാർ എന്ന് വിളിക്കേണ്ടി വന്നതെന്ന് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments

Back to top button