
കല്‍പ്പറ്റ: സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവും മുൻ മാന്ത്രിയുമായ എം എം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി മുസ്ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീര്‍.
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തക സംഗമത്തില്‍ വെച്ചായിരുന്നു ബഷീറിന്റെ അധിക്ഷേപ പരാമര്‍ശം.പിണറായി വിജയന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ പോകുമ്പോള്‍ എം.എം. മണി വന്നാല്‍ എന്തുചെയ്യുമെന്നും, അയാളുടെ കണ്ണും മുഖവും കറുപ്പല്ലേ എന്നുമായിരുന്നു ബഷീര്‍ ചോദിച്ചത്.
‘കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക് (പിണറായി) പേടി, പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. നാളെ സംസ്ഥാന കമ്മിറ്റിയിലേക്ക് എം.എം. മണി ചെന്നാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ, അയാളുടെ കണ്ണും മോറും കറുപ്പല്ലേ,’ പ്രസംഗത്തിനിടെ ബഷീര്‍ പറഞ്ഞു.
ഇതോടെ വ്യാപക പി.കെ. ബഷീറിന് നേരെ ഉയരുന്നത്.
Post Your Comments