വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തെ ഇന്ത്യ മുഴുവനും ചര്‍ച്ചയാക്കി പിണറായി
NewsKeralaNationalPolitics

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തെ ഇന്ത്യ മുഴുവനും ചര്‍ച്ചയാക്കി പിണറായി

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തെ ഇന്ത്യ മുഴുവനും ചര്‍ച്ചയാക്കി പിണറായി വിജയന്‍. മലയാള പത്രങ്ങള്‍ ഉള്‍പേജുകളില്‍ മാത്രം വാര്‍ത്തയാക്കിയ കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോടെ ദേശീയമാധ്യമങ്ങള്‍ ഒന്നാം പേജില്‍ വാര്‍ത്തയാക്കി.

ലോകത്തിലെ പല സംഭവവികാസങ്ങളിലും പങ്ക് വഹിക്കാനുള്ള കേന്ദ്രമന്ത്രി പാലത്തിന് മുകളില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ആശ്ചര്യം തോന്നിയെന്നായിരുന്നു പിണറായി പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി നല്‍കിയ മറുപടിയാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്.

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ സ്വര്‍ണക്കടത്തും അതിനോടനുബന്ധിച്ച് നടത്തിയ ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി കേസുകളിലെല്ലാം അന്വേഷണം ശക്തമാവുകയും ചെയ്തു. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ എടുക്കുന്ന ഓരോ നടപടിയും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും അസ്വസ്ഥരാക്കുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. മുഖ്യമന്ത്രിയും കുടുംബവും മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമെല്ലാം ഉള്‍പ്പെട്ട കേസ് ഇതോടെ പൂര്‍വാധികം ശക്തമായി ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്.

Related Articles

Post Your Comments

Back to top button