
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വച്ച് എട്ട് വയസുള്ള പെണ്‍കുട്ടിയെയും അച്ഛനെയും അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കുട്ടിയെയും അച്ഛനെയും അപമാനിച്ച പോലീസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്ന് നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപയും കോടതി ചിലവുകള്‍ക്ക് 25000 രൂപയും ഈടാക്കാനാണ് ഉത്തരവ്.
പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥയില്‍ നിന്നും തുക ഈടാക്കി പരാതിക്കാര്‍ക്ക് നല്കാന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണയിലൂടെ കുട്ടിയെയും അച്ഛനെയും അപമാനിക്കുകയായിരുന്നു.
എന്നാല്‍ ഇവര്‍ക്കെതിരെ കാര്യമായ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയിലെത്തിയത്. നഷ്ടപരിഹാരം നല്‍കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ വാദിച്ചെങ്കിലും അതെല്ലാം തള്ളിയാണ് ഹൈക്കോടതി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.
Post Your Comments