Kerala NewsLatest NewsNewsPolitics

എന്‍സിപിയില്‍ നിന്ന് മാണി സി. കാപ്പന്‍ ഒറ്റയ്ക്ക് യുഡിഎഫിലേക്ക് വരും; പി ജെ ജോസഫ്

എന്‍സിപി വിട്ട് മാണി സി കാപ്പന്‍ ഒറ്റയ്ക്ക് യുഡിഎഫിലേക്ക് വരുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. അദ്ദേഹത്തിനു വേണ്ടി പാലാ സീറ്റ് മാറ്റിവച്ചിട്ടുണ്ട് എന്നുപറഞ്ഞ പി ജെ ജോസഫ് കാപ്പന്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മത്സരിച്ച 15 സീറ്റില്‍ 13 ഉം കേരള കോണ്‍ഗ്രസിന് ലഭിക്കണമെന്നു പറഞ്ഞ ജോസഫ് ലീഗിന് കൂട്ടിനല്‍കുമ്പോള്‍ പാര്‍ടിയുടേത് കുറയ്ക്കുന്നതില്‍ ന്യായീകരണമില്ലെന്നും വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിനെ കുറച്ചുകാണുന്നത് മുന്നണിക്കു നല്ലതല്ല. പാലായില്‍ ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം നല്‍കാന്‍ യുഡിഎഫ് തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button