പാലായില്‍ വഞ്ചിച്ചത് ജോസ് കെ മാണി; വെല്ലുവിളി സ്വാഗതം ചെയ്യുന്നു; പി ജെ ജോസഫ്

കോട്ടയം: പാലായില്‍ വഞ്ചിച്ചത് ജോസ് കെ മാണി തന്നെയാണെന്ന് പി ജെ ജോസഫ്. ധാര്‍മികതയുണ്ടെങ്കില്‍ ജോസ് കെ മാണി വിഭാഗം യുഡിഎഫിനൊപ്പം ചേര്‍ന്ന് നേടിയ എംഎല്‍എ, എം പി സ്ഥാനങ്ങള്‍ ഉള്‍പ്പെടെ രാജിവയ്ക്കണമെന്നും തൊടുപുഴയില്‍ കാണാമെന്ന ജോസ് കെ മാണിയുടെ വെല്ലുവിളി സ്വാഗതം ചെയ്യുന്നുവെന്നും പി ജെ ജോസഫ് പറഞ്ഞു.
നിയമസഭയില്‍ മാണി സാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാത്തവരുടെ കൂടെയാണ് ഇപ്പോള്‍ പോയിരിക്കുന്നത്.യുഡിഎഫ്ന്റെ മുന്നണിമര്യാദകള്‍ ജോസ് കെ മാണി പാലിച്ചില്ലെന്നും പി ജെ ജോസഫ് ആരോപിച്ചു.
യുഡിഎഫ് വിട്ട് പോകാനുള്ള കാരണം ആരോ പിന്നില്‍ നിന്നും കുത്തി എന്നാണ് പറയുന്നത്. പിന്നില്‍ നിന്ന് കുത്തിയതാരെന്ന് വ്യക്തമാക്കണം. താന്‍ രാജ്യ സഭ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ധാര്‍മികതയുണ്ടെങ്കില്‍ യുഡിഎഫില്‍ നിന്നും ജയിച്ച എല്ലാവരും സ്ഥാനമാനങ്ങള്‍ രാജിവെക്കണമെന്നും പി ജെ ജോസഫ് പറഞ്ഞു.