ലോകസഭാ എംപി സ്ഥാനം രാജിവെക്കാനൊരുങ്ങി പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്സഭാഗത്വം രാജിവച്ചേക്കും. ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയ്ക്ക് പോയി. സംസ്ഥാന രാഷ്‌ട്രീയത്തില്‍ സജീവമാകാനാണ് രാജിവയ്ക്കുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍ട്ടിയില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.
പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പാര്‍ട്ടിയിലെ പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.
2016 നിയമസഭ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്ന് വിജയിച്ച് എം എല്‍ എയായ കുഞ്ഞാലിക്കുട്ടി, 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനം രാജിവച്ച് മലപ്പുറത്ത് നിന്നും മത്സരിച്ച് ലോക്‌സഭാംഗമായി. 2.60 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനാണ് അന്ന് അദ്ദേഹം വിജയിച്ചത്.