ഭക്ഷണം മുസ്ലീങ്ങള്‍ക്ക് മാത്രമെന്ന് ബോര്‍ഡ് വയ്ക്കൂ: നോമ്പുകാലത്ത് ഹോട്ടല്‍ അടച്ചിടുന്നതിനെതിരെ ഒമര്‍ ലുലു
KeralaNewsLife Style

ഭക്ഷണം മുസ്ലീങ്ങള്‍ക്ക് മാത്രമെന്ന് ബോര്‍ഡ് വയ്ക്കൂ: നോമ്പുകാലത്ത് ഹോട്ടല്‍ അടച്ചിടുന്നതിനെതിരെ ഒമര്‍ ലുലു

കൊച്ചി: നോമ്പുകാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ഒമര്‍ ലുലു. നോമ്പ് ആയതിനാല്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടാനില്ലെന്ന് പറഞ്ഞ് ഒമര്‍ ലുലു ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കിട്ടു. നോമ്പിന് രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലീം സഹോദരന്‍ ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന് ഒരു ബോര്‍ഡ് വെയ്ക്കണമെന്നായിരുന്നു ലുലുവിന്റെ കുറിപ്പ്.

ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടന്‍ ഉന്നക്കായ, നോമ്പ് ആണ് കാരണം എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാന്‍ ഇല്ലാ. നോമ്പിന് രാത്രി 7മണി വരേ കട അടച്ചിടുന്ന മുസ്ളീം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന്, എന്നായിരുന്നു ഒമര്‍ ലുലുവിന്റെ കുറിപ്പ്.

നിരവധി പേരാണ് സംവിധായകനെതിരെ ഇതോടെ രംഗത്തെത്തിയത്. മുസ്ലീം വിരുദ്ധതയാണ് ഒമര്‍ പറയുന്നതെന്ന വിമര്‍ശനമാണ് പലരും ഉയര്‍ത്തിയത്. റീച്ച് കൂടാനുള്ള തന്ത്രമാണെന്നുള്ള വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം ഒമര്‍ പറയുന്നത് ശരിയാണെന്നും ഹോട്ടല്‍ എല്ലാവര്‍ക്കും വേണ്ടിയാകണമെന്നും ചിലര്‍ കുറിക്കുന്നുണ്ട്.

https://www.facebook.com/photo?fbid=532217938260664&set=a.329622558520204

Related Articles

Post Your Comments

Back to top button