
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ഹര്‍ജി മുംബൈ ഹൈക്കോടതി പിന്നീട് പരിണിക്കുന്നതിനായി മാറ്റി. പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിയും ബിനോയ് കോടിയേരും നല്കിയ ഹര്‍ജി അഭിഭാഷകന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് മാറ്റിയത്. കുട്ടിയുടെ ഭാവി കണക്കിലെടുത്ത് അപേക്ഷ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നാണ് ബിനോയിയും യുവതിയും ഒപ്പിട്ട് നല്കിയ രേഖയില്‍ പറയുന്നത്.
ഈ അപേക്ഷ പരിഗണിച്ച് നിലവിലെ കേസ് റദ്ദാക്കണമെന്നാണ് ഇരുവരും ഹൈക്കോടതി ഡിവിഷന് ബെഞ്ചിനോട് ആവശ്യപ്പെട്ടത്. കുട്ടി തന്റേതുതന്നെയാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ബിനോയ് കോടിയേരി അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ എന്ന ചോദ്യത്തിന് വ്യത്യസ്ത മറുപടികളാണ് രണ്ട് പേരില്‍ നിന്നുമുണ്ടായത്. വിവാഹിതരാണെന്ന് യുവതി പറഞ്ഞപ്പോള്‍ അല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ മറുപടി.
കുട്ടിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ഇതോടെ വിവാഹിതരാണോ എന്ന കാര്യത്തിലുള്ള തര്‍ക്കം പരിഹരിച്ചശേഷം കേസ് ഒത്തുതീര്‍ക്കണോ എന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസ് ആയതിനാല്‍ ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി അറിയിച്ചു.
Post Your Comments