പ്ലസ് വണ്‍ മൂന്നാം അലോട്ട്മെന്റ് പ്രവേശന നടപടി 25 വരെ
NewsKeralaEducation

പ്ലസ് വണ്‍ മൂന്നാം അലോട്ട്മെന്റ് പ്രവേശന നടപടി 25 വരെ

തിരുവനന്തപുരം: പ്ലസ് വണ്‍ മൂന്നാം അലോട്ട്മെന്റ് പ്രവേശനം 25ന് വൈകിട്ട് അഞ്ചുമണി വരെ നീട്ടി. ഒന്നാം വര്‍ഷ ക്ലാസുകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തന്നെ ആരംഭിക്കും.

പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്മെന്റിന് മുന്‍പായി മാനേജ്മെന്റ്- അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവര്‍ക്കാണ് ഇത് അവസരമാകുക. ഇവരില്‍ മൂന്നാം അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിനുള്ള സൗകര്യവും ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Related Articles

Post Your Comments

Back to top button