പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ; വിചിത്ര സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
NewsKerala

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ; വിചിത്ര സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍. പ്രവേശന യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥിനിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്ലാസില്‍ ഇരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നവംബർ 29ന് ഒന്നാം വർഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്.

സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മലപ്പുറം സ്വദേശിനിയാണ് എംബിബിഎസ് ക്ലാസില്‍ ഇരുന്നത്. പ്രവേശന പട്ടികയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ പേരുണ്ട്. ഇത് ദുരൂഹമാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button