പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ; കുട്ടിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് വൈസ് പ്രിൻസിപ്പൽ
NewsKerala

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ; കുട്ടിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് വൈസ് പ്രിൻസിപ്പൽ

കോഴിക്കോട്:യോഗ്യതയില്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ ഇരുന്ന സംഭവത്തിൽ പ്രതികരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.ജി. സജീത്ത്. പ്ലസ് ടു വിദ്യാർത്ഥിനിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് ഡോ.കെ.ജി. സജീത്തിന്റെ വിശദീകരണം. എംബിബിഎസ് പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാതെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാലു ദിവസം വിദ്യാർത്ഥി ഇരുന്നത്.മെഡിക്കല്‍ കോളേജിൽ നവംബർ 29ന് ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസ് ആരംഭിച്ചു. മൊത്തം 245 പേർക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്.

കുറ്റമറ്റ രീതിയിലാണ് പ്രവേശനം നടത്തുന്നതെന്നും അഡ്മിറ്റ് കാർഡ് വച്ചാണ് ആദ്യ ദിനം അറ്റൻഡൻസ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. കുട്ടികൾ വൈകി എത്തിയതിനാൽ ക്ലാസ് ആരംഭിക്കുകയായിരുന്നു. വകുപ്പ് മേധാവികളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയുടെ പേര് ഹാജർ പട്ടികയിലുണ്ടെങ്കിലും പ്രവേശന രജിസ്റ്ററിൽ ഇല്ലായിരുന്നു. കുട്ടിയുടെ പേര് എങ്ങനെ ഹാജര്‍പട്ടികയില്‍ വന്നെന്ന കാര്യം ദുരൂഹമാണ്. നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഈ പ്‌ളസ്ടുക്കാരി മെഡിസിന്‍ ക്‌ളാസിലിരുന്നത്.

Related Articles

Post Your Comments

Back to top button