അമൃത സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
NewsNational

അമൃത സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഫരീദാബാദ്: ഹരിയാനയില്‍ അമൃത സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ആശുപത്രി രാജ്യത്തെ സ്വകാര്യ മേഖലയിലെ തന്നെ ഏറ്റവും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ്. 130 ഏക്കറിലാണ് ആശുപത്രി സമുച്ചയം സ്ഥിതിചെയ്യുന്നത്.

ആറ് വര്‍ഷമെടുത്താണ് രാജ്യതലസ്ഥാനത്തോടു ചേര്‍ന്ന ഫരീദാബാദ് നഗരത്തില്‍ ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്നേഹം, ത്യാഗം, കാരുണ്യം എന്നിവയുടെ പര്യായമാണ് അമൃതാനന്ദമയിയെന്ന് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

36 ലക്ഷം ചതുരശ്രയടിയിലുള്ള 14 നില കെട്ടിടമാണ് ആശുപത്രി. ഹെലിപാഡ് സൗകര്യവുമുണ്ട്. ഗാസ്ട്രോ സയന്‍സ്, എല്ല് രോഗ വിഭാഗം, ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങി എട്ടോളം വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചടങ്ങില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഗവര്‍ണര്‍ ബണ്ഡാര ദത്താത്രേയ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Post Your Comments

Back to top button