
പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനു ശേഷം പ്രധാനമന്ത്രി ആദ്യം ആയിട്ട് സെലിൻസ്കിയെ നേരിൽ കണ്ടു ചർച്ച നടത്തുന്നത് . യുക്രൈൻ യുദ്ധം ലോകത്തിന്റെ തന്നെ ഏറ്റവും വലിയ പ്രശ്നമാണ് . ഇത് സമ്പത് വ്യവ്‌സഥയുടെയും രാഷ്ട്രീയത്തിന്റെ മാത്രം പ്രശ്നമായി കാണുന്നില്ല . ഇത് മനുഷ്യത്വ പ്രേശ്നമാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും കഴിയുന്നതെല്ലാം ചെയ്യും’ കൂടിക്കാഴ്ചയില്‍ മോദി സെലന്‍സ്‌കിയോട് പറഞ്ഞു.
ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന G20 ഉച്ചകോടിയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയതു . ഹിരോഷിമയില്‍ പ്രധാനമന്ത്രി മോദി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
Post Your Comments