പാപ്പുവ ന്യൂഗിനിയിലും മോദിക്ക് പ്രശംസ; 'അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്ക് പിന്നില്‍ അണിനിരക്കും'
NewsWorld

പാപ്പുവ ന്യൂഗിനിയിലും മോദിക്ക് പ്രശംസ; ‘അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്ക് പിന്നില്‍ അണിനിരക്കും’

പോര്‍ട്ട് മോറെസ്‌ബൈ: ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പപുവ ന്യൂ ഗിനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉഷ്മള സ്വീകരണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗ്ലോബല്‍ സൗത്ത് ലീഡര്‍ എന്ന നിലയ്ക്കാണ് പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ പരിഗണിക്കുന്നതെന്നും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ നേതൃത്വത്തിന് പിന്നില്‍ അണിനിരക്കുമെന്നും പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി ജെയിംസ് മറാപെ. മൂന്നാമത് ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോ-ഓപ്പറേഷന്‍ (എഫ്.ഐ.പി.ഐ.സി.) ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി, ഞായറാഴ്ച പാപ്പുവ ന്യൂഗിനിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയവേ ആയിരുന്നു ജെയിംസ് മാറാപെയുടെ പ്രതികരണം. ഞങ്ങള്‍ രാജ്യാന്തര കിടമത്സരത്തിന്റെ ഇരകളാണ്. താങ്കള്‍ (മോദി), ഗ്ലോബല്‍ സൗത്തിന്റെ നേതാവാണ്. അന്താരാഷ്ട്ര വേദികളില്‍ ഞങ്ങള്‍ നിങ്ങള്‍(ഇന്ത്യ)ക്കു പിന്നില്‍ അണിനിരക്കും, അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം പസഫിക് ദ്വീപ് രാഷ്ട്രങ്ങളില്‍ പണപ്പെരുപ്പത്തിന് വഴിവെക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ രാജ്യങ്ങള്‍ ഭൗമരാഷ്ട്രീയം കളിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഉയര്‍ന്ന ഇന്ധനവിലയായും മറ്റും പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ അനുഭവിക്കേണ്ടി വരികയാണെന്നും ജെയിംസ് മാറാപെ പറഞ്ഞു. ജി 7, ജി 20 പോലുള്ള അന്താരാഷ്ട്രവേദികളില്‍ ചെറു ദ്വീപ് രാഷ്ട്രങ്ങള്‍ക്കു വേണ്ടി സജീവശബ്ദമാകാനും അദ്ദേഹം മോദിയോട് അഭ്യര്‍ഥിച്ചു.

പതിവു രീതികളെല്ലാം മാറ്റിവച്ചായിരുന്നു പപുവ ന്യൂ ഗിനിയ അധികൃതര്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയെ സ്വീകരിച്ചത്. വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ പപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പ നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വന്ദിച്ചത് ശ്രദ്ധേയമായി.

Related Articles

Post Your Comments

Back to top button