പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവ്; ഹിന്ദിഭാഷ വിവാദത്തില്‍ അമിത് ഷായെ തിരുത്തി പ്രധാനമന്ത്രി
NewsNational

പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവ്; ഹിന്ദിഭാഷ വിവാദത്തില്‍ അമിത് ഷായെ തിരുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഹിന്ദിഭാഷ വിവാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവാണെന്ന് മോദി പറഞ്ഞു. ദേശീയവിദ്യാഭ്യാസ നയത്തില്‍ പ്രാദേശിക ഭാഷകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇത് പ്രാദേശികഭാഷകളോടുള്ള ബിജെപിയുടെ പ്രതിബദ്ധത തെളിയിക്കുന്നതാണെന്നും ബിജെപിയുടെ ഉന്നതതല യോഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ഭാഷയാണ് ഹിന്ദിയെന്ന അമിത് ഷായുടെ പ്രസ്താവന നേരത്തേ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക കക്ഷികളും പ്രസ്താവന ചോദ്യം ചെയ്തു. ബിജെപിയില്‍ ഇത് സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ടെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകളും നല്‍കുന്നത്. ഇത്തരത്തിലൊരു വിവാദത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്താണ് ബിജെപിയുടെ നിലാപാട് എന്നുള്ളത് വ്യക്തമാണ്. അതുകൊണ്ട് പുറത്തുള്ളവര്‍ ഇക്കാര്യം പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധവേണമെന്ന നിര്‍ദേശമാണ് പ്രധാനമന്ത്രിതന്നെ നല്‍കിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button