ജന്മവാർഷിക ദിനത്തിൽ മഹാത്മാ ഗാന്ധിക്കും ലാൽ ബഹദൂർ ശാസ്ത്രിക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി
NewsNational

ജന്മവാർഷിക ദിനത്തിൽ മഹാത്മാ ഗാന്ധിക്കും ലാൽ ബഹദൂർ ശാസ്ത്രിക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി

മധ്യപ്രദേശ്‌;രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജന്മവാർഷികത്തിൽ രാജ്ഗഥിലും വിജയ് ഘട്ടിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയത്തിലെ ശാസ്ത്രി ഗാലറിയുടെ ചിത്രങ്ങൾ പങ്കുവെച്ച നരേന്ദ്ര മോദി, ജനങ്ങളോട് മ്യൂസിയം സന്ദർശിക്കാൻ ആഹ്വാനം ചെയ്തു.

‘രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന അവസരത്തിൽ, ഈ ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഗാന്ധിജിയുടെ ആദർശങ്ങൾക്ക് എല്ലാ കാലവും പ്രസക്തിയുണ്ട്. ഗാന്ധിജിയോടുള്ള ആദര സൂചകമായി ഏവരും ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്യുകയാണ്.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മൈസൂരിലെ ബദൻവാലുവിൽ മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധിയും പാർട്ടി നേതാക്കളും പങ്കെടുത്തു.

Related Articles

Post Your Comments

Back to top button