Latest NewsNationalNews

കോവിഡ് വ്യാപനം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഓണ്‍ലൈനായി ബുധനാഴ്ച യോഗം നടക്കും. 2,593 പുതിയ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തിയത്. 15,873 കേസുകളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പുതിയ മരണങ്ങള്‍ 33.

ഡല്‍ഹിയിലും കോവിഡ് കേസുകള്‍ വ്യാപിപ്പിക്കുകയാണ്. ശനിയാഴ്ച ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുമരണങ്ങളുമുണ്ടായി. രോഗവ്യാപനം കണ്ടുതുടങ്ങിയതോടെ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ലംഘിക്കുന്നവര്‍ 500 രൂപ പിഴ നല്‍കണം.

Related Articles

Back to top button