പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേര്‍ പോലീസ് പിടിയിൽ
NewsKeralaCrime

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേര്‍ പോലീസ് പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ നാല് പേർ പോലീസ് പിടിയിൽ. കോതടി മജീദ് (52), തൊട്ടിപ്പാറമ്മൽ കൃഷ്ണൻ (54), കറുത്തേടത്ത് കെ.പി. അഷറഫ് (42), കതിരവൻ (35) എന്നിവരാണ് പിടിയിലായത്.

പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് മലപ്പുറം ഡിവൈഎസ്പിപി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ മാസം 10നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ബലമായി കൊണ്ടുപോയി പ്രതികൾ ബലാത്സംഗം ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Related Articles

Post Your Comments

Back to top button