ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും
NewsKeralaCrime

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

കൊച്ചി: പോക്‌സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും. ആറ് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്കാണ് കോടതി 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കളമശ്ശേരി കൂനംതൈ ഭാഗം മധുകപ്പിള്ളി വീട്ടില്‍ രാജീവിനെയാണ് (44) എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷിച്ചത്. 2019 ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നതും വരുന്നതും പ്രതിയുടെ ഓട്ടോയില്‍ ആയിരുന്നു. മറ്റു കുട്ടികളെല്ലാം ഇറങ്ങി അവസാനമാണ് പെണ്‍കുട്ടി വീട്ടില്‍ ഇറങ്ങിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം പെണ്‍കുട്ടി വീട്ടിലെത്തി മാതാവിനോട് പറയുകയായിരുന്നു.

Related Articles

Post Your Comments

Back to top button