കൊല്ലത്ത് അധ്യാപകനെതിരെ പോക്‌സോ കേസ്; പരാതി നല്‍കിയത് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍
NewsKerala

കൊല്ലത്ത് അധ്യാപകനെതിരെ പോക്‌സോ കേസ്; പരാതി നല്‍കിയത് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍

കൊല്ലം;പോക്സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍.കൊല്ലം കിഴക്കേ കല്ലടയിലെ സ്വകാര്യ സ്കൂള്‍ അധ്യാപകനാണ് പിടിയിലായത്. അധ്യാപകനെതിരെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

നിലവില്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പഠിക്കുന്ന കുട്ടി സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും പിന്നീട് സി.ഡബ്ല്യു.സിയിലേക്ക് പരാതി കൈമാറുകയുമായിരുന്നു. ഈയടുത്താണ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആദ്യം അധ്യാപകനെതിരെ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു.2018 മുതല്‍ നാല് കേസാണ് അധ്യാപകനെതിരെയുള്ളത്. അധ്യാപകനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related Articles

Post Your Comments

Back to top button