പാലക്കാട് പോക്‌സോ കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയതായി പരാതി
NewsKerala

പാലക്കാട് പോക്‌സോ കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയതായി പരാതി

പാലക്കാട്: പോക്‌സോ കേസിലെ ഇരയെ രണ്ടാനച്ഛനും ബന്ധുക്കളും തട്ടിക്കൊണ്ടുപോയെന്ന് പരാതി. മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു അതിജീവിത കഴിഞ്ഞിരുന്നത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. പരാതിയില്‍ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

2021-ലാണ് രണ്ടാനച്ഛനും മറ്റ് ചിലരും ചേര്‍ന്ന് കുട്ടിയോട് അതിക്രമം കാട്ടിയെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന് രണ്ടാനച്ഛനെതിരെ കേസ് എടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പോക്‌സോ കേസിന്റെ വിചാരണ നടപടികള്‍ കഴിഞ്ഞയാഴ്ച കോടതിയില്‍ ആരംഭിച്ചതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. മൊഴി മാറ്റാനും കേസില്‍നിന്ന് പിന്തിരിപ്പിക്കാനുമാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് മുത്തശ്ശി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

Related Articles

Post Your Comments

Back to top button