CovidEditor's ChoiceKerala NewsLatest NewsLocal NewsNews
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു.

തിരുവനന്തപുരം/ കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (52) അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കൊവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടർന്ന് മാവേലിക്കരയിലേയും കരുനാഗപ്പള്ളിയിലേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.