DeathEditor's ChoiceKerala NewsLatest NewsNews
കവി പ്രഭാവർമയുടെ അമ്മ പങ്കജാക്ഷി തമ്പുരാട്ടി അന്തരിച്ചു.

തിരുവല്ല / കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറുമായ പ്രഭാവർമയുടെ മാതാവ് കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി (96) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
കണ്ണൂർ, ചെറുതാഴം തെക്കിനേടത്ത് കുടൽവള്ളി ഇല്ലത്ത് പരേതനായ ടി.കെ. നാരായണൻ നമ്പൂതിരിയുടെ സഹധർമ്മിണിയാണ്. മറ്റുമക്കൾ: അമ്മിണി ആർ. വർമ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനൻ തമ്പുരാൻ. മരുമക്കൾ: രമണി എം. തമ്പുരാൻ, രാജരാജവർമ, കേരളവർമ, മനോരമ.