keralaKerala NewsLatest NewsLocal News
അമ്മയെ തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ

തിരുവനന്തപുരം പൂവാറിൽ അമ്മയെ തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ. മരിച്ചത് പഴയകട സ്വദേശിനി സുകുമാരി (62). ഓട്ടോ ഡ്രൈവറായ മകൻ മനീഷ് (38) ആണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്. സംഭവം നടന്നത് ഒക്ടോബർ 22നാണ്.
മദ്യപിച്ച് ഭാര്യയുമായി വഴക്കിടുന്ന മനീഷിനെ അമ്മ ശാസിച്ചതിനെ തുടർന്നാണ് ആക്രമണം നടന്നത്. തർക്കത്തിനിടെ പ്രകോപിതനായ മനീഷ് അമ്മയെ ശക്തമായി തള്ളി വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ സുകുമാരി ചികിത്സയിലിരിക്കെ ഒക്ടോബർ 25ന് മരണമടഞ്ഞു. തുടർന്ന്, അന്വേഷണം ശക്തമാക്കിയ പൊലീസ് മനീഷിനെ പിടികൂടി.
Tag: Police arrest son who pushed and killed mother



