സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ പോലീസ് കേസ്.

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ പോലീസ് കേസ്. സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ പരാതിയിലാണ്കേ സെടുത്തത്. തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷന്‍ കേസെടുത്തു.മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സോളാര്‍ കേസിലെ പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് മേധാവി സിറ്റി കമ്മീഷണറോട് നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയത്.
മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയായിരുന്നു.ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാ മെന്ന് സര്‍ക്കാര്‍ കരുതേണ്ട. സംസ്ഥാനം മുഴവന്‍ നടന്ന് പീഡിപ്പിക്ക പ്പെട്ടു എന്ന് പറഞ്ഞ ഒരു സ്ത്രീയെ ആരും വിശ്വസിക്കില്ല. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും’ എന്നാണ് ഒരു പരിപാടിക്കിടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ഇതിന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ലെന്നും തന്നെ മോശം വാക്കുകള്‍ ഉയോഗിച്ച് അപമാനിച്ചെന്നുമാണ് ഇവർ പരാതിയിൽ പറയുന്നത്.