പെറ്റിക്കേസുള്ളവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി
NewsKerala

പെറ്റിക്കേസുള്ളവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം: പെറ്റിക്കേസുള്ളവര്‍ക്ക് പൊലീസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി. ജോലി, പഠനം ഉള്‍പ്പെടെയുളള ആവശ്യങ്ങള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. പെറ്റിക്കേസുകളും ട്രാഫിക് കേസുകളും ഉള്ളവര്‍ക്ക് പൊലീസ് നിലവില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. ഇത് പഠനത്തിനും ജോലിക്കും നിരവധി പേര്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡിജിപി ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

Related Articles

Post Your Comments

Back to top button