ലഹരി കടത്തില്‍ മുഖ്യ കണ്ണികളുടെ പട്ടിക തയാറാക്കി പോലീസ്; ഏറ്റവും കൂടുതല്‍ കണ്ണൂരില്‍
NewsKeralaCrime

ലഹരി കടത്തില്‍ മുഖ്യ കണ്ണികളുടെ പട്ടിക തയാറാക്കി പോലീസ്; ഏറ്റവും കൂടുതല്‍ കണ്ണൂരില്‍

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ലഹരി കടത്തുന്നതിലെ മുഖ്യ കണ്ണികളായ 1681 പേരുടെ പട്ടിക തയ്യാറാക്കി പോലീസ്. സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിന്റെ ഭാഗമായാണ് സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ലഹരി കടത്തുകാരില്‍ നിന്നും 162 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള ശുപാര്‍ശയും പോലീസ് സര്‍ക്കാരിന് നല്‍കി. ലഹരിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രചാരണ പ്രവര്‍ത്തനങ്ങളും അന്വേഷണവും തുടങ്ങിയ പശ്ചാത്തത്തിലാണ് ക്രിമിനല്‍ സംഘത്തിന്റെ പട്ടിക തയ്യാറാക്കിയ മാതൃകയില്‍ ലഹരി കടത്തുകാരുടെ പട്ടികയും തയ്യാറാക്കിയത്. സംസ്ഥാനത്ത് ലഹരി കടത്തുകയും വില്‍പ്പന നടത്തുകയും ചെയ്തതിന് പോലീസും എക്‌സൈസും ആയിരക്കണക്കിന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കില്‍ 24,779 പേരെ പോലീസ് മാത്രം ലഹരി കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന ലഹരി കടത്തുകാരില്‍ നിന്നും ചില്ലറ വില്‍പ്പനയ്ക്കായി വാങ്ങുന്നവരും ക്യാരിയര്‍മാരുമെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ സംസ്ഥാനത്ത് ലഹരിമാഫിയെ നിയന്ത്രിക്കുന്നുവെന്ന് കണ്ടെത്തിയവരുടെ പട്ടികയാണ് പ്രത്യേകം തയ്യാറാക്കിയത്. വന്‍തോതില്‍ ലഹരി കടത്തി വില്‍പ്പന നടത്തുന്നവര്‍, നിരവധി പ്രാവശ്യം ലഹരി കേസില്‍ ഉള്‍പ്പെടുന്നവര്‍, രാജ്യാന്തര ബന്ധമുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് പ്രത്യേകപട്ടികയില്‍ ഉല്‍പ്പെടുത്തിയത്. 1681 പേരുടെ പട്ടികയാണ് ക്രമസമാധാന ചുമതലയുള്ള എഡിപിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയത്.

Related Articles

Post Your Comments

Back to top button